Hero Image

അലങ്കാരത്തിനും ആരോഗ്യത്തിനും മികച്ച പഴം; അറിയാം സുരിനാം ചെറിയുടെ ആരോഗ്യ ഗുണങ്ങൾ

ദക്ഷിണേന്ത്യൻ ചെറി, ബ്രസീലിയൻ ചെറി എന്നീ പേരുകളിൽ അറിയപ്പെടുന്ന ഒരു സസ്യമാണ് സൂരിനാം ചെറി. ഉഷ്ണമേഖലാപ്രദേശങ്ങളിൽ നല്ലതുപോലെ വളരുന്ന ഒരു സസ്യമാണിത്. നല്ല വെയിലും ഇടത്തരം മഴയും ലഭിക്കുന പ്രദേശങ്ങളിൽ നല്ലതുപോലെ വളരുന്ന ഒരു സസ്യമാണിത്.

പൂന്തോട്ടങ്ങളിൽ അലങ്കാര വൃക്ഷമായാണ് ഇത് കൂടുതലും വളർത്തിവരുന്നത്.

നല്ല വെയിലും ഇടത്തരം മഴയും ലഭിക്കുന്ന പ്രദേശങ്ങളിൽ നല്ലതുപോലെ വളരുന്ന ഒരു സസ്യമാണിത്. ഏതുതരം മണ്ണിലും വളരുന്നതിനുള്ള കഴിവാണ് ഇതിന്റെ പ്രത്യേകത.

എട്ടുമീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണിത്. കനം കുറഞ്ഞ് പടർന്നുവളരുന്ന ചില്ലകളിൽ ചെറിയ ഇലകളാണുള്ളത്. ചെറിയ ഗന്ധവും ഈ ഇലകൾക്കുണ്ട്. നീണ്ട തണ്ടിലുണ്ടാകുന്ന പൂക്കൾക്ക് വെള്ളനിറവും സുഗന്ധവുമുണ്ട്.

ഈ ചെറിയുടെ കായകൾ പുളിനെല്ലിക്കയെപ്പോലെ ഏഴെട്ട് വരിപ്പുകളുണ്ട്. പച്ചകായ്കൾ വിളഞ്ഞ് പഴുക്കുമ്പോൾ ചുവന്ന തിളക്കമുള്ള തിറത്തിൽ കാണപ്പെടുന്നു. പഴത്തിന്റെ തൊലിക്ക് തീരെ കനം കുറവാണ്. പഴത്തിന്റെ ഉൾവശം നേരിയ പുളിയും മധുരവും കലർന്ന സ്വാദാണുള്ളത്.

സർവ്വസാധാരണയായി കാണപ്പെടുന്ന തിളങ്ങുന്ന ചുവപ്പ് നിറമുള്ളതും കരിംചുവപ്പ് നിറമുള്ളതും മധുരം കൂടിയതുമായ രണ്ടിനം സൂരിനാം ചെറികളുണ്ട്.

സുരിനാം ചെറിയുടെ ആരോഗ്യ ഗുണങ്ങൾ

100 ഗ്രാം പഴത്തിൽ മാംസ്യം, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്,നാര്, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, കരോട്ടിൻ, തയാമിൻ, റിബോഫ്ലേവിൻ, നിയാസിൻ, അസ്കോർബിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു.

വിറ്റാമിൻ സിയാൽ സമ്പുഷ്ടമാണ് ഈ പഴം. ആരോഗ്യമുള്ള ചർമ്മത്തിന് കൊളാജൻ രൂപീകരണത്തിന് ഇത് സഹായിക്കുന്നു.

സുരിനാം ചെറിയിലെ ബയോ ആക്റ്റീവ് സംയുക്തങ്ങൾ ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റ് കൂടാതെ ശരീരത്തിൽ വീക്കം ഉണ്ടാക്കുന്ന അവസ്ഥകളിൽ ആശ്വാസം നൽകുന്നു.

സുരിനാം ചെറിയിലെ പോഷകങ്ങളുടെ സമൃദ്ധി, പ്രത്യേകിച്ച് വിറ്റാമിൻ എ, സി, ധാതുക്കൾ എന്നിവ ശക്തമായ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുന്നു

സുരിനാം ചെറിയിൽ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും പതിവായി മലവിസർജ്ജനം നടത്തുന്നതിന് സഹായിക്കുന്നു.

ശക്തിയുള്ള നിരോക്സീകാരകമായ ലൈക്കോപ്പിൻ ആണ് കരിം ചുവപ്പു നിറത്തിന് കാരണമായ വസ്തു. ഇത് അർബുദത്തിന് ഔഷധമായി ഉപയോഗിക്കുന്നു. ഇലകളിൽ നിന്നും തയ്യാറാക്കുന്ന കഷായം ഉദരസംബന്ധമായ രോഗങ്ങൾക്കും വിരനാശിനിയായും ഉപയോഗിക്കുന്നു. പഴത്തിൽ നിന്നും ജാം, ജെല്ലി, അച്ചാർ, ഐസ്ക്രീം, വിന്നാഗിരി, വീഞ്ഞ് എന്നിവയും ഉണ്ടാക്കുന്നു.

വിത്തുപാകിയാണ് ഈ സസ്യം വളർത്തുന്നത്. 3-4 ആഴ്ചകൊണ്ട് വിത്ത് മുളയ്ക്കും. ഇന്ത്യൻ കാലാവസ്ഥയിൽ പതിവച്ചും ഈ സസ്യം വളർത്താം. കൂടാതെ തൈകൾ വശം ചേർത്ത് ഒട്ടിച്ചോ മികച്ചതാക്കാനും കഴിയും. സാവധാനം വളരുന്ന ഒരു സസ്യമാണിത്.

എങ്കിലും ചില ചെടികൾ മുളച്ച് രണ്ട് വർഷം ആകുമ്പോഴേക്കും കായ്കൾ ഉണ്ടായി തുടങ്ങും. എന്നാൽ ചില ചെടികൾക്ക് അഞ്ച് വർഷം വരെ കഴിഞ്ഞതിനുശേഷം മാത്രമേ കായ്കൾ ഉണ്ടായി തുടങ്ങുകയുള്ളൂ. നന്നായി നനച്ചുവളർത്തുന്ന ചെടികളിൽ ഉണ്ടാകുന്ന കായ്കൾ താരത്മ്യേന വലുതും സുഗന്ധമുള്ളതുമായിരിക്കും.

പൂവിരിഞ്ഞ് മൂന്നാഴ്ചയ്ക്കുള്ളിൽ തന്നെ കായ്കൾ പാകമാകും. പാകമായ കായ്കളിൽ തൊട്ടാൽ കൈകളിലേയ്ക്ക് വീഴുന്ന പരുവമാണ് വിളവെടുപ്പിന് നന്ന്. ശരിയായി മൂത്ത് പാകമാകാത്ത കായ്കളിൽ കറയുണ്ടാകും. കൊമ്പ് കോതി വളർത്തുന്ന ചെടികളിൽ നിന്നും ശരാശരി മൂന്നര കിലോ കായ്കൾ വരെ ലഭിക്കും.

READ ON APP